സച്ചിനും റീനുവിനും പിന്നെന്ത് സംഭവിച്ചു ? അക്കഥ പറയാൻ പ്രേമലു 2; പുത്തൻ അപ്ഡേറ്റ് ഇങ്ങനെ

ഴിഞ്ഞ വർഷം റിലീസ് ചെയ്ത് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമയാണ് പ്രേമലു. ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെൻ നായകനായി എത്തിയപ്പോൾ മമിത ബൈജു ആയിരുന്നു നായികയായി എത്തിയക്. വൻ തരം​ഗമായി മാറിയ പ്രേമലുവിന് രണ്ടാം ഭാ​ഗം ഉണ്ടെന്ന് ഏതാനും നാളുകൾക്ക് മുൻപ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രേമലു 2ന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ. 

‘പ്രേമലു 2ന്റെ എഴുത്ത് കാര്യങ്ങളൊക്കെ കഴിഞ്ഞു. ലൊക്കേഷൻ ഹണ്ടും മറ്റ് പ്രീ പ്രൊഡക്ഷൻ വർക്കുകളും നടക്കുകയാണ്. ജൂൺ പകുതിയോടെ പ്രേമലു 2ന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ട് തുടങ്ങും. ഇത്തവണ മൂന്ന് നാല് ഷെഡ്യൂൾ ഉണ്ട്. 2025 അവസാനത്തേക്ക് റിലീസ് ചെയ്യാനാണ് പ്ലാനിട്ടിരിക്കുന്നത്. സംവിധായകൻ ​ഗിരീഷിന്റെ തീരുമാനമാണത്. ഷൂട്ട് എന്തായാലും ജൂൺ പകുതിയോടെ ആരംഭിക്കും. ആദ്യഭാ​ഗത്തെക്കാൾ കുറച്ചുകൂടി വലിയ ക്യാൻവാസിൽ ഉള്ളൊരു പടമാണ്’, എന്നാണ് ദിലീഷ് പോത്തൻ പറഞ്ഞത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നൽകിയൊരു അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

പ്രേക്ഷക മനംനിറച്ച് ‘എന്ന് സ്വന്തം പുണ്യാളൻ’; രണ്ടാം വാരവും ‘പുണ്യാളൻ’ വൈബിൽ തിയറ്ററുകള്‍

പ്രേമലുവിന്റെ സക്സസ് സെലിബ്രേഷനിടെ ആയിരുന്നു പ്രേമലു 2 പ്രഖ്യാപിച്ചത്. ​ഗിരീഷ് എഡി തന്നെയാകും രണ്ടാം ഭാ​ഗവും സംവിധാനം ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും. ഫെബ്രുവരി 9ന് ആണ് പ്രേമലു തിയറ്ററുകളിൽ എത്തിയത്. നസ്ലെൻ, മമിത എന്നിവർക്കൊപ്പ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിർമാണം. റിപ്പോർട്ടുകൾ പ്രകാരം 135.9 കോടിയാണ് പ്രേമലുവിന്‍റെ ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷന്‍. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

By admin