കോട്ടയം: വൈക്കം ഇടയാഴത്ത് വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരിയായ വയോധിക വെന്ത് മരിച്ചു. കൊല്ലന്താനം സ്വദേശി മേരി(75)യാണ് മരിച്ചത്. അടുപ്പില്‍നിന്ന് തീ പടര്‍ന്നതാകാം അപകട കാരണമെന്നാണ് ഫയര്‍ഫോഴ്സിന്റെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാത്രി 11നാണ് സംഭവം. തീ ഉയരുന്നത് കണ്ട് വീടിന് സമീപത്തുള്ളവര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. പിന്നീട് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണയ്ക്കുകയായിരുന്നു.
സംസാരശേഷിയും കേള്‍വിയും ഇല്ലാത്ത മേരി വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. വൈദ്യുതി ഇല്ലാത്ത വീടായിരുന്നു. ആക്രി സാധനങ്ങളും സൂക്ഷിച്ചിരുന്നു.