കൊല്ലം: പിതാവ് ആര്‍ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്നും പിതാവിന്റെ ആരോഗ്യം വളരെ മോശമായിരുന്ന സമയത്ത് ഗണേഷ് കുമാര്‍ വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തുവെന്നുമുള്ള ഉഷ മോഹന്‍ദാസിന്റെ വാദങ്ങള്‍ തള്ളി ഫൊറന്‍സിക് റിപ്പോര്‍ട്ട്.
വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ സഹോദരിയുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസമായിരിക്കുകയാണ്
വില്‍പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഉഷ കോടതിയെ സമീപിച്ചിരുന്നു. ബാലകൃഷ്ണപിള്ളയുടെ അവസാന കാലങ്ങളില്‍ ഗണേഷ് കുമാര്‍ വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തു എന്നായിരുന്നു ഉഷയുടെ പരാതി.
കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചത്
സഹോദരിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗണേഷ് കുമാറിനെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടരവര്‍ഷം മന്ത്രിയാവുന്നതില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.