ബെയ്റൂത്ത്: ലബനന്‍ സന്ദര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബൈറൂത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ താല്‍ക്കാലിക പ്രധാനമന്ത്രി നജീബ് മീകാതി അദ്ദേഹത്തെ സ്വീകരിച്ചു.
ലബനന്റെ പുതിയ പ്രസിഡന്റായി ജോസഫ് ഔന്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം ലബനാനിലെത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് മാക്രോണ്‍.
ജോസഫ് ഔനുമായി മാക്രോണ്‍ കൂടിക്കാഴ്ച നടത്തുകയും ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണമായി ലബനനില്‍നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രാജ്യത്തിന്റെ തെക്കുഭാഗത്ത് ലബനന്‍ സൈന്യത്തിന് വിന്യാസം ശക്തിപ്പെടുത്താന്‍ ഫ്രാന്‍സിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
നാലു വര്‍ഷത്തിനിടെ ആദ്യമായാണ് ഫ്രഞ്ച് പ്രസിഡന്റ് ലബനനിലെത്തുന്നത്. ഇസ്രയേലുമായുള്ള അതിര്‍ത്തിയില്‍ യു. എന്‍ സമാധാന സേനയുടെ ഭാഗമായി വിന്യസിച്ച ഫ്രഞ്ച് സൈനികരെ മാക്രോണ്‍ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.