അയര്‍കുന്നം: വാഹന പരിശോധനക്കിടയില്‍ പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു ഗുരുതരമായി പരുക്കേല്‍പിച്ചു വാഹനം നിര്‍ത്താതെ പോയ കേസിലെ പ്രതി പിടിയില്‍.
തോട്ടക്കാട് ഭാഗത്തു പുന്നമൂട്ടില്‍ വീട്ടില്‍ ജോസഫ് മാത്യു മകന്‍ ജോബിന്‍ ജോസഫാണു പോലീസ് പിടിയിലായത്.
ഡിസംബര്‍ 21ന് രാത്രി അയര്‍കുന്നം ടൗണില്‍ വാഹന പരിശോധന നടത്തുന്ന സമയം പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു ഗുരുതരമായി പരുക്കേല്‍പിക്കുകയും വാഹനം നിര്‍ത്താതെ പോകുകയും ചെയ്ത കേസിലാണു പ്രതിയെ പിടികൂടിയത്.
നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോദിച്ചും പതിനായിരത്തില്‍ അധികം ഫോണ്‍ കാളുകള്‍ പരിശോധിച്ചുമാണു പോലീസ് പ്രതിയിലേക്ക് എത്തിയത്.
അന്വേഷണത്തില്‍ അയര്‍കുന്നം എസ്.എച്ച്.ഒ അനൂപ് ജോസ്, എസ്.ഐ, സുജിത്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുഭാഷ്, മധു, സരുണ്‍, സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.