തിരുവനന്തപുരം: പതിനാറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി.
പീഡനത്തിനു കൂട്ടുനിന്നെന്ന് ആരോപിക്കപ്പെട്ട കുട്ടിയുടെ അമ്മയെ കുറ്റക്കാരിയല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം തടവ് അനുഭവിക്കണം. വിചാരണ വേളയില്‍ രണ്ടാനച്ഛന്‍ പീഡിപ്പിച്ചെന്നു പറഞ്ഞെങ്കിലും അമ്മയ്‌ക്കെതിരായി കുട്ടി ഒന്നും പറഞ്ഞിരുന്നില്ല.