നെപ്പോ കിഡ് ചിത്രമെന്ന് ട്രോള്‍, 80 കോടി ബജറ്റ്: ‘കറുത്ത കുതിര’യാകുമോ? എത്ര നേടി ആദ്യദിനം ആസാദ്

മുംബൈ: ബോളിവുഡില്‍ മറ്റൊരു താരപുത്രനും, താര പുത്രിയും അരങ്ങേറ്റം കുറിച്ച ചിത്രമാണ് ജനുവരി 17ന് റിലീസായ ആസാദ് എന്ന ചിത്രം. അജയ് ദേവഗണിന്‍റെ അനന്തരവൻ അമൻ ദേവ്ഗണും,  നടി രവീണ ടണ്ടന്‍റെ മകൾ റാഷ തദാനി എന്നിവരുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നെപ്പോ ചിത്രം എന്ന പേരില്‍ ട്രോളുകള്‍ പ്രഖ്യാപനം മുതല്‍ നേരിട്ട ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

അജയ് ദേവഗണും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് ആദ്യദിനത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും 1.5 കോടി രൂപയാണ് കളക്ഷന്‍ നേടിയത് എന്നാണ് ട്രാക്കര്‍മാരായ സാക്നില്‍ക്.കോം പറയുന്നത്. ചിത്രത്തിന് സമിശ്രമായ റിവ്യൂകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് വിവരം. 80 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. 

സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. ആസാദ് എന്ന ബഹദൂര്‍ യോദ്ധാവിന്‍റെ കുതിരയായ ആസാദിന്‍റെ യാത്രയും സാഹസികതയും ചേര്‍ന്നതാണ് ചലച്ചിത്രം. ബ്രിട്ടീഷ് പട്ടാളവും ബഹദൂര്‍ പോരാളികളുടെ കുതിരപട്ടാളവും തമ്മിലുള്ള പോരാട്ടം ചിത്രത്തില്‍ ആവിഷ്കരിക്കുന്നുണ്ട്.  ചിത്രത്തില്‍ അതീവ സാഹസികമായ സംഘടന രംഗങ്ങള്‍ ഉണ്ട്.

കൈ പോ ചെ, കേദാർനാഥ്, റോക്ക് ഓൺ, ചണ്ഡീഗഡ് കരെ ആഷിഖി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി സ്ക്രൂവാലയും പ്രഗ്യാ കപൂറും ചേര്‍ന്ന് ആര്‍.എസ്.വി.പിയുടെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

അമിത് ത്രിവേദിയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അഭിഷേക് കപൂർ, റിതേഷ് ഷാ, സുരേഷ് നായർ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജയ് ദേവഗണിനും പുതുമുഖങ്ങള്‍ക്കും പുറമേ ഡയാന പെന്‍റി, മോഹിത് മാലിക്, പിയൂഷ് മിശ്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

‘നട്ടെല്ലില്‍ കുടുങ്ങിയ 2.5 ഇഞ്ച് കത്തിക്കഷണം, നിര്‍ണ്ണായകമായ 2 മില്ലീമീറ്റര്‍’: സെയ്ഫ് രക്ഷപ്പെട്ടത് ഇങ്ങനെ!

സെയ്‍ഫ് അലി ഖാനെക്കുറിച്ച് ചോദ്യം, 100 കോടി നേട്ടത്തിലെ സമ്മാനം ഉയർത്തിക്കാട്ടി ഉർവശി റൗട്ടേല; വിവാദം

By admin