കൊച്ചി: ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘അം അഃ’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.
ഇടുക്കിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ സ്റ്റീഫൻ എന്ന ദിലീഷ് പോത്തന്റെ കഥാപാത്രം കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം.
സസ്‌പെന്‍സും, ഇമോഷന്‍സും കൂടികലര്‍ന്ന ഈ ചിത്രത്തിന്റെ ട്രെയിലെര്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

റോഡ് കോണ്‍ട്രാക്ടര്‍ ആയാണ് ദിലീഷ് പോത്തന്‍ ഈ സിനിമയില്‍ എത്തുന്നത്. സ്റ്റീഫന്‍ ആ ഗ്രാമത്തില്‍ എത്തുന്നതും, ചുരുളഴിയുന്നതുമായ കുറച്ചു രഹസ്യങ്ങളുമാണ് ഈ ട്രെയിലെറില്‍ നിന്നും മനസിലാക്കുന്നത്. 

ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ആഴമേറിയ ബന്ധവും ഈ ട്രൈയിലറിലൂടെ പ്രേക്ഷകരിലേയ്‌ക്കെത്തുന്നുണ്ട്.

കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. തമിഴ്‌താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്.  
മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. 

ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ്.

ക്യാമറ ചലിപ്പിച്ചത് അനീഷ് ലാൽ ആർ. എസ്. സംഗീതം നൽകിയത് ഗോപി സുന്ദർ. എഡിറ്റിംഗ് – ബിജിത് ബാല. കലാസംവിധാനം – പ്രശാന്ത് മാധവ് . 
മേക്കപ്പ് – രഞ്ജിത് അമ്പാടി. കോസ്റ്റ്യൂംസ് – കുമാർ എടപ്പാൾ. അസോസിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ. പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് അത്തോളി.
സ്റ്റിൽസ് – സിനറ്റ് സേവ്യർ. പി. ആർ. ഓ. – മഞ്ജു ഗോപിനാഥ്. ഡിസൈൻസ് – യെല്ലോടൂത്ത്സ്. ചിത്രം ഈ വരുന്ന ജനുവരി 24-ന് തീയേറ്ററുകളിലെത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *