രാജിവച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കു പകരം ഭരണ ലിബറൽ കക്ഷി നേതൃത്വത്തിനു മത്സരിക്കുമെന്നു ട്രൂഡോയുടെ ഉപപ്രധാനമന്ത്രി ആയിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ് (56) പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റാവുന്ന ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ എതിർത്തു പോന്നിട്ടുളള ഫ്രീലാൻഡ് പ്രഖ്യാപനത്തിൽ പറഞ്ഞു: “ഞാൻ കാനഡയ്ക്കു വേണ്ടി പോരാടാൻ ഇറങ്ങുന്നു.”ധനമന്ത്രി കൂടി ആയിരിക്കെ ട്രൂഡോയുടെ വലംകൈ ആയിരുന്ന ഫ്രീലാൻഡ് കഴിഞ്ഞ മാസം രാജിവച്ചത് അദ്ദേഹത്തിന്റെ സാമ്പത്തിക-ഭരണ ശൈലിയെ വിമർശിച്ചു കൊണ്ടാണ്.ലിബറൽ പാർട്ടി ജനാഭിപ്രായ സർവേകളിൽ ഇടിഞ്ഞു നിൽക്കുന്ന നേരത്തുണ്ടായ രാജി ട്രൂഡോയ്ക്കു തിരിച്ചടിയായി.
ഏറെ വൈകാതെ പാർട്ടി സമ്മർദത്തിനു വഴങ്ങി അദ്ദേഹവും രാജിവച്ചു.മാർച്ച് 9നു നടക്കുന്ന നേതൃത്വ മത്സരത്തിൽ രംഗത്തുള്ള മറ്റൊരു സ്ഥാനാർഥി ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ ആണ്. ബാങ്ക് ഓഫ് കാനഡ മേധാവി മാർക്ക് കാർണിയും രംഗത്തു വരുമെന്നു കരുതപ്പെടുന്നു.
ട്രംപ് സ്ഥാനമേല്കുന്നതിനു ഒരു ദിവസം മുൻപ് ഞായറാഴ്ച്ച പ്രചാരണം ആരംഭിക്കുന്ന ഫ്രീലാൻഡ് പ്രധാനമന്ത്രി അയാൾ അദ്ദേഹം ഭീഷണിപ്പെടുത്തുന്ന തീരുവകളെ നേരിടേണ്ടി വരും. കാനഡ യുഎസ് സംസ്ഥാനമാക്കണമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. 
ഒക്ടോബറിൽ പൊതു തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ലിബറൽ പാർട്ടി ജയിക്കില്ലെന്നു സർവേകൾ പറയുമ്പോഴും ഈ വിഷയങ്ങൾ ആയുധമാക്കിയാൽ ഫ്രീലാൻഡിനു മെച്ചം കിട്ടുമെന്ന നിരീക്ഷണവുമുണ്ട്.കാർണി രംഗത്ത് വന്നാൽ അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങൾ പ്രതിപക്ഷത്തിന് ആയുധമാക്കാൻ കഴിയും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *