കൊച്ചി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ പൂട്ടി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്.
കൊച്ചിയിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. എന്നാൽ മത്സരത്തിന്റെ 30-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ എയ്ബൻ ഡോഹ്ലിംഗിന് റെഡ് കാർഡ് കിട്ടിയതോടെ കളിയുടെ ഗതിമാറി.
നോർത്ത് ആക്രമണം നടത്തുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ ഗോൾ മാത്രം നേടാനായില്ല. ബ്ലാസ്റ്റേഴ്സിന്റെ നോവ സദോയ് മുന്നേറ്റങ്ങൾ നടത്തി നൊക്കിയെങ്കിലും നോവയ്ക്കും പന്തിനെ വലയിലെത്തിക്കാനായില്ല.
കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിലെത്തിയ ദുഷാൻ ലഗാതോർ പകരക്കാരനായി കളത്തിലിറങ്ങി. മത്സരം സമനിലയായതോടെ ബ്ലാസ്റ്റേഴ്സിന് 21 പോയിന്റായി.