അമ്മയ്ക്കല്ലെങ്കിൽ പിന്നാർക്ക് വേണ്ടി; മകന്‍ വാങ്ങിയ ചെരിപ്പിന്‍റെ വില കേട്ട് അന്തംവിട്ട് നെറ്റിസണ്‍സ്

അമ്മമാർക്ക് മക്കളോടും, അവർക്ക് തിരിച്ചുമുള്ള സ്നേഹം പ്രവചനാതീതമാണ്. എത്ര വളർന്നാലും അവർ തന്റെ കുഞ്ഞുമക്കളാണ് എന്ന രീതിയിലാണ് പല അമ്മമാരും കാണുന്നത്. പല മക്കളും അമ്മമാരേയും വലിയ പ്രാധാന്യത്തോടെ കാണാറുണ്ട്. തങ്ങൾക്കുള്ള സുഖസൗകര്യങ്ങളെല്ലാം അമ്മമാരും അനുഭവിക്കണം എന്ന് ആ​ഗ്രഹിക്കുന്ന മക്കളും ഉണ്ട്. 

ഏതായാലും, ഒരു മകൻ തന്റെ അമ്മയ്ക്ക് വേണ്ടി ഒരു ആഡംബര ബ്രാൻഡിന്റെ ചെരിപ്പ് വാങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 

യദുപ്രിയം മെഹ്ത എന്ന യുവാവാണ് തന്റെ അമ്മയ്ക്ക് വേണ്ടി ഈ ലക്ഷ്വറിയായ ചെരിപ്പ് വാങ്ങിച്ചത്. ഇത് DIOR എന്ന ബ്രാൻഡിന്റെ ചെരിപ്പാണ്. വിലയാവട്ടെ 86,000 രൂപയും. യുവാവ് ഷോപ്പിൽ നിൽക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. കയ്യിൽ ചെരിപ്പിന്റെ ബോക്സും കാണാം. അവിടെ ഉള്ളതിൽ പല ചെരിപ്പുകളും നോക്കി അവസാനം അമ്മയ്ക്ക് വേണ്ടി തനിക്കിഷ്ടപ്പെട്ട ചെരിപ്പ് തെരഞ്ഞെടുക്കുകയാണ് യുവാവ്. അമ്മയ്ക്ക് വേണ്ടിയാണ് ഈ ചെരിപ്പ് വാങ്ങിയത് എന്നും 86,000 രൂപയാണ് വില എന്നും യുവാവ് തന്നെയാണ് വീഡിയോയിൽ പറഞ്ഞത്. 

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേർ അതിന് കമന്റുകളുമായി എത്തി. ഒരു യൂസർ കമന്റ് നൽകിയത് അമ്മയ്ക്ക് വേണ്ടി അത്ര വിലയുള്ളതൊന്നും വാങ്ങിയില്ലെങ്കിലും സ്നേഹവും ബഹുമാനവും ഉണ്ടായാൽ മതി. അതാണ് മിക്ക അമ്മമാരും ആ​ഗ്രഹിക്കുന്നത് എന്നാണ്. 

മറ്റ് ചിലർ കമന്റുകൾ നൽകിയത്, ഈ ചെരിപ്പ് കണ്ടാൽ 86,000 രൂപയാണ് എന്ന് പറയില്ലല്ലോ എന്നാണ്. എന്തായാലും, യുവാവിന്റെ അമ്മയോടുള്ള സ്നേഹത്തിന്റെ പ്രകടനമായിട്ടും ഈ വീഡിയോയെ കണ്ടവരുണ്ട്. 

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Yadupriyam Mehta (@ypmvlogs)

ബ്രാൻഡഡ് വസ്തുക്കളുടെ ഡിസൈനും വിലയും പലപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ബലൻസിയാ​ഗോയുടെ ഒരു ഷൂവിന്റെ ഡിസൈനിലുള്ള ക്ലച്ച് വൈറലായി മാറിയിരുന്നു. ഒരുലക്ഷത്തിലധികമായിരുന്നു ഇതിന്റെ വില. 

ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, വിശ്വസിക്കാനാവാതെ ഡോക്ടര്‍, അബോധാവസ്ഥയിലായ കുഞ്ഞുമായി അമ്മ നായ ആശുപത്രിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin