അന്യപുരുഷൻമാരോട് ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുത്, മത നിയമങ്ങൾ അനുസരിക്കണമെന്ന് സമസ്ത കാന്തപുരം വിഭാഗം

കോഴിക്കോട്: അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന് സമസ്ത കാന്തപുരം വിഭാഗം.മത വിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളം പ്രചാരണങ്ങളും ക്ലാസ്സുകളും സംഘടിപ്പിച്ച് ആളെ ചേർക്കുന്നത് അനുദനീയമല്ലെന്നും മുശാവറ വ്യക്തമാക്കി. മെക് സെവൻ വ്യായാമ കൂട്ടായ്മ വിവാദത്തിലാണ് കാന്തപുരം സമസ്തയുടെ  പ്രതികരണം.സമസ്ത കാന്തപുരം വിഭാഗം മുശാവറ യോഗത്തിലാണ് വ്യായാമ വിവാദം ചർച്ചയായത്.വ്യായാമങ്ങൾ മത നിയമങ്ങൾ അനുസരിച്ചാകാണം.അന്യപുരുഷൻമാരുടെ മുന്നിലും അവരുമായി ഇടകലർന്നും സ്ത്രീകൾ വ്യായാമം നടത്തരുത്.മതത്തിന് ഹാനികരമാകുന്ന ഗാനങ്ങളം പ്രചരണങ്ങളും ക്ലാസ്സുകളും സംഘടിപ്പിച്ച് ഇത്തരം കൂട്ടായ്മകളിലേക്ക് ആളുകളെ ചേർക്കുന്നത് അനുവദിക്കില്ലെന്നുമാണ് പ്രതികരണം.

മെക്സെവൻ വ്യായാമ കൂട്ടായ്മക്ക് പിറകിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും പുത്തൻ ആശയങ്ങളിലേക്ക് ആളെ ചേർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കാന്പുരം വിഭാഗം നേതാവ്
പേരോട് അബ്ദുറങ്മാൻ സഖാഫി വിമർശിച്ചിരുന്നു. പിന്നിൽ തീവ്രവാദികൾ ആണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചതോടെ വിവാദമായി. പാർട്ടിയിൽ ചർച്ച ആയതോടെ ഇത്തരക്കാർ നുഴഞ്ഞുകയറാൻ ശ്രമിക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് .പറഞ്ഞ് പിന്നീട് തലയൂരി. വിവാദം തണുത്തിരിക്കെയാണ് കാന്തപുരം വിഭാഗത്തിന്റെ ചർച്ചയും നിർദേശങ്ങളും..മെക് സെവൻ എന്ന് പേരെടുത്ത് പറയാതെയാണ് പ്രതികരണം.

കാന്തപുറത്തിന്‍റേത്   മത വിശ്വാസികൾക്കുള്ള നിർദേശമാണെന്നും, തങ്ങളുടേത് മത കൂട്ടായമ അല്ലെന്നുമാണ് മെക് സെവൻന്റെ പ്രതികരണം.എല്ലാ മതക്കാരും മതമില്ലാത്തവരും കൂട്ടായ്മയിൽ ഉണ്ടെന്നും മെക് സെവൻ വ്യക്തമാക്കി.

 

 

By admin