അഫ്ഗാനിസ്ഥാന്‍: സ്ത്രീകളെ ടെലിവിഷന്‍ അവതാരകരാകുന്നതില്‍ നിന്നും വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. വടക്കുപടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയിലെ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് ഇപ്പോള്‍ ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
നിരോധനം ഹെറാത്തിന് മാത്രമാണോ അതോ രാജ്യം മുഴുവന്‍ ബാധകമാണോ എന്ന് വ്യക്തമല്ല. ടിവിയിലെ സ്ത്രീശബ്ദങ്ങള്‍ പുരുഷന്മാരെ പ്രകോപിപ്പിക്കുന്നുഎന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീകളെ ടി.വി അവതാരകരാകുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് താലിബാന്‍ ഭരണകൂടം മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മുമ്പ്, അഫ്ഗാന്‍ സ്ത്രീകള്‍ക്ക് ടെലിവിഷനില്‍ അവതാരകരായി പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരുന്നു, എന്നാല്‍ അവര്‍ക്ക് ശരീരവും മുഖവും മറയ്‌ക്കേണ്ടിവന്നു, കൂടാതെ പുരുഷന്മാര്‍ക്കൊപ്പം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാനും കഴിഞ്ഞില്ല.
ഹെറാത്തിന്റെ അതിര്‍ത്തിയായ ബാദ്ഗിസ് പ്രവിശ്യയില്‍ റേഡിയോ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് താലിബാന്‍ അധികൃതര്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വെള്ളിയാഴ്ച ഹഷ്ത്-ഇ സുബ് റിപ്പോര്‍ട്ട് ചെയ്തു.