കോട്ടയം: വൈക്കം വെച്ചൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ 4.02 കോടി രൂപ ചെലവില്‍ നിര്‍മിച്ച അഞ്ചുമന പാലത്തിന്റെ ഉദ്ഘാടനം നാളെ (ശനി) രാവിലെ 11.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 

അഞ്ചുമന പാലത്തിനു സമീപം നടക്കുന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും.  

കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. ദീപ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈക്കം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ഷൈലകുമാര്‍, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, വൈക്കം ബ്ളോക്ക് പഞ്ചായത്ത് അംഗം മനോജ്കുമാര്‍, കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍, വൈക്കം കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ ഇ.എന്‍. ദാസപ്പന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്വപ്ന മനോജ്, ബിന്ദു രാജു, ആന്‍സി തങ്കച്ചന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.കെ. ചന്ദ്രബാബു, ചെയര്‍മാന്‍ എന്‍. സുരേഷ്‌കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.വി. ജയ്മോന്‍, എം.എം. സോമനാഥന്‍, വി.കെ. സതീശന്‍, കെ.എം. വിനോഭായി, വി.ടി. സണ്ണി പോട്ടയില്‍, അനീഷ് തേവരപടിക്കല്‍, പി.എന്‍. ശിവന്‍കുട്ടി, യു. ബാബു, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ മിനി സരസന്‍ എന്നിവര്‍ പ്രസംഗിക്കും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *