പ്രതീക്ഷയോടെ രണ്ട് മലയാളി താരങ്ങള്‍! ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ

മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാവുക. കൂടാതെ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിക്കും. പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ദുബായിലാണ്. അടുത്ത മാസം 19ന് ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരം തൊട്ടടുത്ത ദിവസമാണ്. 

ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് എതിരാളി. ഇന്ത്യ – പാകിസ്ഥാന്‍ മത്സരം 23ന് നടക്കും. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും നടക്കും. ഇന്ത്യയും പാകിസ്ഥാനും മാത്രമാണ് ഇനി ടീം പ്രഖ്യാപിക്കാനുള്ളത്. ജസ്പ്രീത് ബുംറയുടെയും കുല്‍ദീപ് യാദവിന്റെയും ഫിറ്റ്‌നസ് സംബന്ധിച്ച ആശങ്കകളാണ് ഇന്ത്യയുടെ ടീം പ്രഖ്യാപനം വൈകിപ്പിച്ചത്. അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അവസാന ടെസ്റ്റിലാണ് ബുമ്രയ്ക്ക് പരിക്കേല്‍ക്കുന്നത്. അദ്ദേഹം ചാംപ്യന്‍സ് ട്രോഫിക്ക് ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കില്ലെന്നും ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ നോക്കൗട്ട് റൗണ്ടില്‍ കളിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അസാധാരണ പ്രകടനം! ചാംപ്യന്‍സ് ട്രോഫി ടീം തിരഞ്ഞെടുക്കാനിരിക്കെ മലയാളി താരത്തിന് സച്ചിന്‍റെ പിന്തുണ

മറുവശത്ത്, കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് കുല്‍ദീപ് യാദവിനെ ഓസ്ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യ തിരഞ്ഞെടുത്തില്ല. എന്നിരുന്നാലും, ഇടങ്കയ്യന്‍ സ്പിന്നര്‍ പരിക്കില്‍ നിന്ന് മോചിതനായെന്നാണ് കരുതുന്നത്. ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിന്റെ വീഡിയോകള്‍ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലുള്ള കരുണ് നായരെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുമോ എന്നതും കൗതുകകരമാണ്. ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് അഞ്ച് സെഞ്ചുറികളോടെ 752 റണ്‍സാണ് നായര്‍ നേടിയത്.

ഇന്ത്യക്കായി 2016ല്‍ ടെസ്റ്റില്‍ അരങ്ങേറിയ കരുണ്‍ തന്റെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി അടിച്ച് റെക്കോര്‍ഡിട്ടെങ്കിലും പിന്നീട് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലെ റെക്കോര്‍ഡ് നേട്ടത്തിന് ശേഷം ഇന്ത്യക്കായി വീണ്ടും കളിക്കുക എന്ന തന്റെ സ്വപ്നം വളരെ സജീവമാണെന്ന് കരുണ്‍ പറഞ്ഞിരുന്നു. 

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി.

By admin

You missed