അബുദാബി: അബുദാബി മലയാളി സമാജം പുതുവൽസര ആഘോഷവും ക്രിസ്മസ് ട്രീ മൽസരവും സംഘടിപ്പിച്ചു .സമാജത്തിൽ വെച്ച് നടന്ന ക്രിസ്മസ് ട്രീ മൽസരത്തിൽ വേദയും കുടുംബവും ഒന്നാം സ്ഥാനവും ലക്ഷ്മി ബാനർജിയുടെ നേതൃത്വത്തിൽ ഉള്ള ഫ്രണ്ട്സ് എ.ഡി. എം.എസ്സ് ടീം രണ്ടാം സ്ഥാനവും ശക്തി തിയറ്റർസ് ഖലീദിയ മൂന്നാം സ്ഥാനവും നേടി.
വിജയിയ്ക്ക് വേദ ആയുർവേദിക്ക് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ഗിഫ്റ്റ് വൗച്ചറും നൽകി. പങ്കെടുത്ത എല്ലാവർക്കും ഗിഫ്റ്റ് വൗച്ചറുകൾ നൽകി.
വേദ ആയുർവേദിക് മാനേജിംഗ് പാർട്ട്ണർ രജീഷ് സമ്മാനദാനം നിർവഹിച്ചു. തുടർന്ന് ഡി.ജെ. ഗാനമേള അരങ്ങേറി