ഡൽഹി: ക്നാനായ കത്തോലിക്ക മിഷന്റെ (ഡികെസിഎം) നേതൃത്വത്തിൽ ഡൽഹി ക്നാനായ സംഗമം മെനോറ 2025 , ജനുവരി 19 ന് ഹ്യുസ്‌ഖാസിൽ ഉള്ള സഹോദയ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.
കോട്ടയം അതിരൂപത മെത്രോപോലിത്താ മാർ മാത്യു മൂലക്കാട്ട് മുഖ്യ അതിഥി ആയിരിക്കും. രാവിലെ 10.30 ന് യുവജനസംഗമം, 12.00നു വി കുർബാന. 2.30 നു നടക്കുന്ന പൊതുസമ്മേളനത്തിൽ ഡികെസിഎം പ്രസിഡന്റ് എംഎം ജോയി അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം മാർ മാത്യു മൂലക്കാട്ട് ഉൽഘാടനം ചെയ്യും. സമുദായ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.