വിനോദ യാത്രയ്ക്കിടെ കടലോ, വലിയ തടാകങ്ങളോ കാണുമ്പോൾ അകാരണമായി ഉള്ളിലൊരു ഭയം നിങ്ങളിൽ ഉണരാറുണ്ടോ? ഇത്തരത്തില്‍ ആഴമേറിയ ജലാശയങ്ങൾ കാണുമ്പോൾ ഉണ്ടാകുന്ന ഭയമാണ് തലസോഫോബിയ (thalassophobic). അത്തരം പ്രശ്നങ്ങളുള്ള ആളുകളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്ന ഒരു വീഡിയോയാണിത്. എന്നാല്‍, വീഡിയോയിലുള്ള യുവാവിന്‍റെ ധൈര്യവും ക്ഷമയും കരുതലും കാണുക തന്നെ വേണം.
ഇറ്റലിയിലെ മിലാൻ സ്വദേശിയായ ഫെഡറിക്കോ കോള, അടുത്തിടെ കിഴക്കനാഫ്രിക്കന്‍ രാജ്യമായ സെയ്ഷെൽസിൽ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു. കടൽ തീരത്ത് കുളിച്ച് കൊണ്ട് നില്‍ക്കെ പെട്ടെന്ന് ഫെഡറിക്കോയുടെ കാലില്‍ എന്തോ പിടിച്ച് വലിച്ചു. അപ്രതീക്ഷിതമായി കാലില്‍ എന്തോ പിടികൂടിയപ്പോൾ ഫെഡറിക്കോ ഒരു നിമിഷം അടിതെറ്റി കടൽ വെള്ളത്തിലേക്ക് വീണു. എന്നാല്‍, പെട്ടെന്ന് തന്നെ ധൈര്യം കൈവരിച്ച ഫെഡറിക്കോ പതുക്കെ തന്‍റെ കാലില്‍ പിടികൂടിയ ജീവിയെ വെള്ളത്തിന് വെളിയിലേക്ക് കൊണ്ട് വരുന്നു. കാഴ്ചക്കാരെല്ലാം അത് കണ്ട്, ഒന്ന് ഞെട്ടി. കൂറ്റനൊരു നീരാളി.
എന്നാല്‍, ഫെഡറിക്കോയ്ക്ക് ഭാവഭേദമൊന്നുമില്ല. ചെറു പുഞ്ചിരിയല്ലാതെ. അദ്ദേഹം നീരാളിയെ പതുക്കെ തന്‍റെ കൈകൊണ്ട് തലോടുകയും തന്‍റെ പുറത്ത് കയറാന്‍ അനുവദിക്കുകയും ചെയ്തു. നീരാളി ഫെഡറിക്കോയുടെ ശരീരത്തിലൂടെ ഇഴഞ്ഞ് നീങ്ങി. ഇടയ്ക്ക് പുറത്ത് വലിഞ്ഞ് തൂങ്ങിക്കിടന്നു. അല്പ നേരത്തിന് ശേഷം ഫെഡറിക്കോ അവനെ കടലിലേക്ക് തന്നെ തിരിച്ച് വിട്ടു. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ തങ്ങളായിരുന്നുവെങ്കില്‍ ഇതിനകം തീര്‍ന്ന് പോയേനെയെന്ന് എഴുതി. നീരാളികൾ വിശ്വസ്ഥരാണെന്ന് മറ്റ് ചിലര്‍ എഴുതി. ഫെഡറിക്കോ ഇനിയും ഈ തീരത്ത് വരികയാണെങ്കില്‍ അവന്‍, അയാളെ തേടിവരുമെന്ന് മറ്റ് ചിലരെഴുതി.
സെയ്ഫ് അലി ഖാന്‍റെ ബാന്ദ്രയിലെ വീട് സന്ദര്‍ശിച്ച എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ദയാ നായക്, ആരാണ്?