ചെന്നൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ടീമില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിജയ് ഹസാരെ ട്രോഫിയില്‍ വിസ്മയ പ്രകടനം തുടരുന്ന മലയാളി കാരം കരുണ്‍ നായര്‍ ചാമ്പ്യൻസ് ട്രോഫി ടീമിലെത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
എന്നാല്‍ വിജയ് ഹസാരെയിലെ അവിശ്വസനീയ പ്രകടനങ്ങള്‍ കണക്കിലെടുത്താല്‍ കരുണ്‍ നായരെ ചാമ്പ്യൻസ് ട്രോഫി ടീമിലെടുക്കേണ്ടതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക് പറഞ്ഞു. വിജയ് ഹസാരെയില്‍ അവന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ട്രോഫി ടീമില്‍ അവൻ സ്ഥാനം അര്‍ഹിക്കുന്നുമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ അവന് ടീമിലെത്താനുള്ള സാധ്യത വളരെ കുറവാണ്.
അത് ചെയ്തത് സര്‍ഫറാസ് ഖാനാണെങ്കില്‍…ഗംഭീറിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ഹര്ഭജന് സിംഗ്
കാരണം, ഇന്ത്യയുടെ ഏകദിന ടീം ഏകദേശം സെറ്റാണ്. കരുണ്‍ നായര്‍ മാത്രമല്ല വിജയ് ഹസാരെയില്‍ മിന്നും പ്രകടനം നടത്തിയ മായങ്ക് അഗര്‍വാളിനും സാധ്യതകളുണ്ട്. പക്ഷെ ഇന്ത്യയുടെ ഏകദിന ടീം ഏകദേശം സെറ്റായതിനാല്‍ ചാമ്പ്യൻസ് ട്രോഫി ടീമില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെപോലെ മികച്ച പ്രകടനം തുടര്‍ന്നാല്‍ പേസിനെയും സ്പിന്നിനെയും ഒരുപോലെ കളിക്കുന്ന കരുൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ദിനേശ് കാര്‍ത്തിക് ക്രിക് ബസിനോട് പറഞ്ഞു.
അഭിഷേക് നായരുടെ സ്ഥാനം തുലാസില്‍, ഇന്ത്യൻ ടീമിന് പുതിയ ബാറ്റിംഗ് കോച്ചിനെ പ്രഖ്യാപിച്ച് ബിസിസിഐ
വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് ഇന്നിംഗ്സില്‍ അഞ്ച് സെഞ്ചുറി അടക്കം 752 റണ്‍സ് ശരാശരിയില്‍ 752 റണ്‍സാണ് കരുണ്‍ നായര്‍ അടിച്ചുകൂട്ടിയത്. ഇന്നലെ മഹാരാഷ്ട്രക്കെതിരായ സെമിയില്‍ നാലാമനായി ക്രീസിലിറങ്ങിയ കരുണ്‍ 44 പന്തില്‍ 88 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇന്ത്യക്കായി 2016ല്‍ ടെസ്റ്റില്‍ അരങ്ങേറിയ കരുണ്‍ തന്റെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി അടിച്ച് റെക്കോര്‍ഡിട്ടെങ്കിലും പിന്നീട് ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു.