തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കല്ലറ തുറന്നു പുറത്തെടുത്ത ഗോപന്‍റെ മൃതദേഹം സംസ്കരിക്കുന്നതിനു മുന്നോടിയായി മൃതദേഹവും വഹിച്ചുള്ള നാമജപഘോഷയാത്ര തുടങ്ങി. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നാണു നാമജപയാത്രയോടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകുന്നതു. പൊതുദർശനത്തിനു ശേഷമായിരിക്കും മഹാസമാധിയായി സംസ്കാരം നടത്തുക. മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും മഹാസമാധി നടത്തുക. ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുണ്ട്. പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ടു പുതിയ സമാധി സ്ഥലം നിര്‍മിച്ചിട്ടുണ്ട്. ‘ഋഷിപീഠം’ എന്ന പേരിലാണു പുതിയ മണ്ഡപം. വീടിനു മുന്നില്‍ പന്തല്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണു കരുതുന്നത്. സമാധി വിഷയം വിവാദമായപ്പോള്‍ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു ചോദിക്കുന്നുവെന്ന് ഗോപന്റെ മകന്‍ സനന്തന്‍ പറഞ്ഞു. വൈകാരികമായി നടത്തിയ പ്രതികരണമാണത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും സനന്തന്‍ പറഞ്ഞു.https://eveningkerala.com/images/logo.png