ഇടുക്കി: കേരള കോൺഗ്രസ് എം പ്രതിനിധിയായ രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയേക്കും. ഇടതുമുന്നണിയിലെ ധാരണ അനുസരിച്ച് അടുത്ത ഊഴം കേരള കോൺഗ്രസ് എമ്മിനാണ്. 
കേരള കോൺഗ്രസ് എം ഇടുക്കി ജില്ല ഓഫീസ് ചാർജ്  ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമാണ് രാരിച്ചൻ. വണ്ടൻമേട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു.
ജില്ലാ പഞ്ചായത്തിലെ പതിനാറാംഗ ഭരണസമിതിയിൽ എൽഡിഎഫിന് 10 അംഗങ്ങളും യുഡിഎഫിന് ആറ് അംഗങ്ങളുമാണുള്ളത്.
ആദ്യ രണ്ടുവർഷം സിപിഐ പ്രതിനിധിയായ ജിജി കെ ഫിലിപ്പും, തുടർന്ന് സിപിഎം പ്രതിനിധിയായ കെ.റ്റി ബിനുവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായിരുന്നു. തുടർന്നുള്ള കാലയളവാണ് കേരള കോൺഗ്രസ് എമ്മിനു ലഭിക്കുക. 
കുമളി അണക്കര സ്വദേശിയായ രാരിച്ചൻ നീറണാകുന്നേൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് മെമ്പർ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കാഞ്ഞിരപ്പള്ളി രൂപത പാസ്റ്റർ കൗൺസിൽ മെമ്പർ, അണക്കര വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ്, മേഖലാ പ്രസിഡൻറ് ലയൺസ് ക്ലബ് റീജണൽ ചെയർമാൻ, സോണൽ ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഇടുക്കി ജില്ലാ കളക്ടർ വരണാധികാരി ആയിരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *