കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍-കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ മൈക്രോ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.
ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അബ്ബാസിയയില്‍ കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട് അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ത ചലച്ചിത്ര നടന്‍ ഇര്‍ഷാദ് അലി ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ട് കല വിഭാഗം സെക്രട്ടറി നിഷാന്ത് ജോര്‍ജ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു

ലോകകേരള സഭ അംഗം ആര്‍ നാഗനാഥന്‍ ചടങ്ങില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിന് മൈക്രോ ഫിലിം ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ അജിത്ത് പട്ടമന നന്ദി പറഞ്ഞു.
സിനിമ നിരൂപകന്‍ ജി പി രാമചന്ദ്രന്‍, കല കുവൈറ്റ് വൈസ് പ്രസിഡന്റ് റിച്ചി കെ ജോര്‍ജ്, ജോയിന്‍ സെക്രട്ടറി ബിജോയ് കല കുവൈറ്റ് ഫിലിം സൊസൈറ്റി കണ്‍വീനര്‍ സജീവ് മാന്താനം എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
75 കൊച്ചു സിനിമകള്‍ മാറ്റുരച്ച 7-ാംമത് മൈക്രോ ഫിലിം ഫെസ്റ്റിവലില്‍ രതീഷ് സി വി അമ്മാസ് സംവിധാനം ചെയ്ത ടീര്‍സ് ഓഫ് ഡീസര്‍ട് മികച്ച സിനിമക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി രാജീവ് ദേവനന്ദന്‍ സംവിധാനം ചെയ്ത അലിന്‍ എന്ന സിനിമയാണ് മികച്ച രണ്ടാമത്തെ സിനിമക്കുള്ള അവാര്‍ഡ്‌നേടിയത്.

ടീര്‍സ് ഓഫ് ഡീസര്‍ട് എന്ന സിനിമയിലൂടെ മികച്ച സംവിധായകനായി രതീഷ് സി വി അമ്മാസിനേയും മികച്ച സ്‌ക്രിപ്റ്റ് റൈറ്ററായി അലിന്‍ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയ രാജീവ് ദേവനന്ദനേയും തിരഞ്ഞെടുത്തു

മികച്ച സിനിമട്ടോഗ്രാഫികുള്ള അവാര്‍ഡ് രതീഷ് സി വി അമ്മാസ് സിനിമ ടീര്‍സ് ഓഫ് ഡീസര്‍ട് , ബെസ്റ്റ് എഡിറ്റര്‍ക്കുള്ള അവാര്‍ഡ് ജോബ് എന്ന സിനിമ ജിന്റോ , ബെസ്റ്റ് ആര്‍ട്ട് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് രാജീവ് ദേവനന്ദന്‍ സിനിമ ടീര്‍സ് ഓഫ് ഡീസര്‍ട് എന്നിവര്‍ നേടിയപ്പോള്‍ വിറ്റ്‌നെസ്സ് എന്ന സിനിമയില്‍ മികച്ച അഭിനയം കാഴ്ചവച്ച സുരേഷ് കാട്ടാക്കട നല്ല നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി അസ്റ്റീവ് എന്ന സിനിമയില്‍ അഭിനയിച്ച രമ്യ രതീഷ്, കനല്‍ എന്ന സിനിമയില്‍ അഭിനയിച്ച ജിജുന മേനോന്‍ എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. 

സ്മാര്‍ത്ത വിചാരം, കനല്‍ എന്നീ സിനിമകളില്‍ അഭിനയിച്ച മഴ ജിതേഷിനാണ് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ്. കൂടാതെ ലൗ &കെയര്‍ എന്ന സിനിമയുടെ സംവിധായകരായ റിധിക ശ്രീകാന്ത്, റുഹാനി രതീഷ് എന്നിവര്‍ സ്‌പെഷ്യല്‍ ജൂറിക്കുള്ള അവാര്‍ഡിന് അര്‍ഹരായി

പ്രശസ്ത സിനിമ നിരൂപകന്‍ ജി പി രാമചന്ദ്രന്‍ മത്സര ഫല പ്രഖ്യാപനവും വിവരണവും നടത്തി. 
മൈക്രോ ഫിലിം ഫെസ്റ്റിവല്‍ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡബ്‌സ് മാഷ് &വണ്‍ മിനിറ്റ് ഷോര്‍ട്ട് ഫിലിം വിജയികള്‍ക്കുള്ള അവാര്‍ഡും വേദിയില്‍ മൈക്രോ ഫിലിം അതിഥികളായ ഇര്‍ഷാദ് അലിയും ജി പി രാമചന്ദ്രനും കല കുവൈറ്റ് ഭാരവാഹികളും ചേര്‍ന്ന് കൈമാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed