ഡല്‍ഹി: ഭോപ്പാലില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഭോപ്പാലിലെ കോലാര്‍ പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് അപടകം ഉണ്ടായത്. കെര്‍വ നദിയിലേ 50 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞാണ് അപരടം. മറ്റൊരാള്‍ക്ക് പരിക്കേറ്റു. 

വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ സ്‌നാപ്ചാറ്റ് ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിക്‌സ് ലെയ്ന്‍ പാലത്തിലെ ഒരു വളവില്‍ സഞ്ചരിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് അശ്രദ്ധയെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു

കാര്‍ ഓടിച്ചിരുന്ന വിനീത് (22), യാത്രക്കാരനായ പലാഷ് ഗെയ്ക്വാദ് (22) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ പീയൂഷ് ഗജ്ഭിയാണ് (24) രക്ഷപ്പെട്ട് അധികൃതരെ വിവരമറിയിച്ചത്.
അപകടസമയത്ത് വിനീത് അമിത വേഗതയില്‍ വാഹനമോടിക്കുകയും സ്‌നാപ്ചാറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പാലത്തില്‍ വളവ് തിരിയാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ ബാരിയര്‍ കടന്ന് താഴെയുള്ള നദിയിലേക്ക് വീഴുകയായിരുന്നു

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വാതിലുകള്‍ പൂട്ടുവീണ് മൂന്ന് പേരും അകത്ത് കുടുങ്ങി. പീയൂഷ് ചില്ല് തകര്‍ത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.  സംഭവത്തെക്കുറിച്ച് അദ്ദേഹം ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *