“ഉമ്മ എന്റുമ്മ” വിഡിയോ എന്ന ഗാനം ആത്മാർഥമായ ഒരു സ്നേഹവുമായാണ് മാധുര്യത്തോടെ പാടിയിരിക്കുന്നത്. അമ്മയുടെ മൃത്യുവാനായ സ്നേഹം, അതിന്റെ വാത്സല്യം, അനുഭവങ്ങൾ ഇത് എല്ലാം ഒരു ജീവിതത്തിൽ ഒരിക്കൽ മാത്രം അനുഭവപ്പെടുന്ന അതുല്യമായ അനുഭവമാണ്.
ഗാനത്തിന്റെ സ്നേഹം ഓർമകൾ, വേദന, ആഹ്ലാദം എന്നിവ എല്ലാം ഒരുപോലെ തുറന്നുകാട്ടുന്നു. ഗാനം , ആശ്വാസം, സാന്ത്വനം നൽകുന്നു
എല്ലാ ഉമ്മമാർക്കും സമർപ്പിച്ച ഈ സ്നേഹഗീതം മില്യനിയം യുട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത് .
“ഉമ്മ എന്റുമ്മ എന്ന വിഡിയോ ഗാനം മുജ്തബ ക്രിയേശൻസിന്റെ ബാനറിൽ കുവൈത്തിലെ പ്രഗലഭ സാമൂഹ്യ പ്രവർത്തകനും മികച്ച കലാ കാരനുമായ ഹബീബുള്ള മുറ്റിച്ചൂരാണ് ആലപിച്ചിരിക്കുന്നത്.
ബാപ്പു വെള്ളിപ്പറമ്പ് രചിച്ച വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഹനീഫ മുടിക്കോടാണ്