ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സംയുക്ത സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബീജാപൂരിലെ വനത്തിനുള്ളിലാണ് ഏറ്റുമുട്ടലുണ്ടാത്.
3 ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആര്‍പിഎഫിന്റെ എലൈറ്റ് ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റ് കമാന്‍ഡോ ബറ്റാലിയന്‍), സിആര്‍പിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനില്‍ പങ്കെടുത്തു.
വെടിവയ്പ്പില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരമെന്നും പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. സുരക്ഷാ സേനയില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഛത്തീസ്ഗഡില്‍ ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജനുവരി 12 ന് ബീജാപൂര്‍ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.