പത്തനംതിട്ട: പതിനഞ്ചു വയസുകാരിക്ക് വിവാഹവാഗ്ദാനം നല്‍കിയശേഷം താലി ചാര്‍ത്തി മൂന്നാറിലെത്തിച്ച് ബലാത്സംഗം ചെയ്ത യുവാവും ഇയാള്‍ക്ക് പിന്തുണ നിന്ന പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍.
ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലായില്‍ വീട്ടില്‍ അമല്‍ പ്രകാശ് (25), കുട്ടിയുടെ അമ്മ എന്നിവരെയാണ് മലയാലപ്പുഴ പോലീസ് പിടികൂടിയത്. കുട്ടിയെ കാണാതായതായി പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. ശനിയാഴ്ച രാവിലെ പത്തിനാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്നും കാണാതായത്.
അമ്മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുട്ടിയെ ചുട്ടിപ്പാറയിലെത്തിച്ച്, കഴുത്തില്‍ താലിചാര്‍ത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അന്ന് വൈകുന്നേരം വീട്ടില്‍നിന്നും കുട്ടിയെ മൂന്നാറിലേക്ക് കൊണ്ടുപോയി. അമ്മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ മൂന്നാര്‍ ടൗണിനുസമീപം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ മാതാവ് ശുചിമുറിയില്‍ പോയ സമയത്ത് അമല്‍ കുട്ടിയെ ബലാത്സംഗം ചെയ്തതായി പറയുന്നു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ മൂവരെയും കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന്, പെണ്‍കുട്ടിയെ േപാലീസ് കോന്നി നിര്‍ഭയ ഹെന്റി ഹോമിലെത്തിച്ചു. വനിതാ എസ്ഐ കെ.ആര്‍. ഷെമിമോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.