കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയെ അപ്രതീക്ഷിതമായി കണ്ട് യാത്രക്കാർ. തൂപ്ര അംഗനവാടിക്ക് സമീപത്തുനിന്നുമാണ് പ്രദേശ വാസികൾ കടുവയെ കണ്ടത്.
വ്യാഴാഴ്ച രാത്രി 7:20 ഓടുകൂടിയാണ് കടുവയെ കണ്ടത്. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കടുവയുടെ സാന്നിധ്യം. റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
വീടിന്റെ സമീപത്തേക്കാണു കടുവ കയറിപ്പോയത്. വ്യാഴാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ലായിരുന്നു.
തെർമൽ ഡ്രോൺ പരിശോധനയിലും കടുവയുടെ ദൃശ്യം പതിഞ്ഞില്ല. ഇതോടെ കടുവ മറ്റു സ്ഥലത്തേക്ക് പോയെന്നു കരുതിയിരിക്കെയാണു വീണ്ടും പ്രത്യക്ഷപ്പെട്ടത്.