ഡൽഹി: ഐഎസ്എല്ലിലെ മുംബൈ സിറ്റി-പഞ്ചാബ് എഫ്സി മത്സരം സമനിലയിൽ. ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ലൂക്ക മജ്സൺ ആണ് പഞ്ചാബിനായി ഗോൾ നേടിയത്. മുംബൈ സിറ്റിക്കായി നികോസ് കരോളിസ് ആണ് ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ മുംബൈ സിറ്റിക്ക് 24 ഉം പഞ്ചാബ് എഫ്സിക്ക് 20 ഉം പോയിന്റായി. ലീഗ് ടേബിളിൽ മുംബൈ സിറ്റി ആറാം സ്ഥാനത്തും പഞ്ചാബ് ഒമ്പതാമതുമാണ്.