അമ്പോ നമ്മുടെ ജുൻജുൻ അല്ലേ അത്? സൂപ്പർസ്റ്റാറാണ്, സോഷ്യൽമീഡിയയിൽ തരം​ഗമാണ് ഈ കരടിക്കുഞ്ഞ് 

ഷാങ്ഹായ് മൃ​ഗശാലയിൽ ഇപ്പോൾ താരമായി മാറിയിരിക്കുന്ന ഒരു കരടിക്കുഞ്ഞുണ്ട്. അവന്റെ പേരാണ് ജുൻജുൻ. ഒരു വയസ് മാത്രം പ്രായമുള്ള ഈ കരടി സന്ദർശകരുടെ കണ്ണിലുണ്ണിയാണത്രെ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ അവന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരിക്കയാണ്.  

1 മീറ്റർ ഉയരവും 35 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുള്ള ജുൻജുൻ കാണാൻ ഒരു സുന്ദരൻ നായക്കുഞ്ഞിനെ പോലെയാണ്. അതിനാൽ തന്നെ അവന്റെ ലുക്കും ഓമനത്തം നിറഞ്ഞ പെരുമാറ്റവും എല്ലാം അവനെ ആളുകൾക്ക് പ്രിയങ്കരനാക്കിയിരിക്കയാണ്. അവന്റെ ചിത്രങ്ങളും വീഡിയോകളുമെടുക്കാനായി മാത്രം ഇവിടെയെത്തുന്നവർ വരെയുണ്ടത്രെ. 

തവിട്ടുനിറത്തിലുള്ള ഈ കരടിക്കുഞ്ഞിനെ കണ്ടാൽ ഒറ്റനോട്ടത്തിൽ ഒരു നായക്കുട്ടിയാണെന്നെ ആരും പറയൂ. ജനുവരിയിലെ തണുപ്പിൽ സാധാരണയായി ഇവിടെ ആളുകൾ കുറവായിരിക്കും. അപ്പോൾ പോലും ജുൻജുൻ തന്റെയീ കുറഞ്ഞ സന്ദർശകരെ കാണാൻ റെഡിയാണ്. 

ഒരു കരടിക്കുഞ്ഞ് എന്നതിനും അപ്പുറം ഈ മൃ​ഗശാലയിലെ സൂപ്പർസ്റ്റാറായിട്ടാണ് അവനിപ്പോൾ അറിയപ്പെടുന്നത് തന്നെ. ‘ഇതിനപ്പുറം ഒന്നിനും ക്യൂട്ടാവാൻ പറ്റില്ല, അത്രയും ക്യൂട്ടാണവൻ‌’ എന്നാണ് അവന്റെ ഒരു ആരാധകൻ അവനെ കുറിച്ച് പറഞ്ഞത്. ജുൻജുനിന്റെ അച്ഛന്റേയും അമ്മയുടെയും ആദ്യത്തെ കുഞ്ഞാണത്രെ അവൻ. എന്നാൽ, അവനെ നോക്കി വളർത്തിയത് മൃ​ഗശാല സൂക്ഷിപ്പുകാരാണ്. അവർ അവന് കളിക്കാൻ കളിപ്പാട്ടങ്ങളും കഴിക്കാൻ അവന്റെ ഇഷ്ടഭക്ഷണങ്ങളും ആപ്പിളും തേനും നൽകി.

എല്ലാവർക്കും ഇങ്ങനെ ചുറുചുറുക്കും പ്രസരിപ്പുമുള്ളൊരു കരടിക്കുഞ്ഞിനെ കാണാൻ ഇഷ്ടമാണ്. അവനും എത്രനേരം വേണമെങ്കിലും സന്ദർശകർക്ക് കാണാനാവുന്ന സ്ഥലത്ത് കളിച്ചുകൊണ്ട് നിൽക്കും എന്നാണ് മൃ​ഗശാലയിലെ ജീവനക്കാരിയായ യാങ് ജുൻജീ പറയുന്നത്. 

എന്തായാലും, ഇപ്പോൾ മൃ​ഗശാലയിലെ മാത്രമല്ല, സോഷ്യൽ മീഡിയയിലെയും താരമാണ് ഇപ്പോൾ നമ്മുടെ ജുൻജുൻ. 

അതിശയകരം തന്നെ, മനുഷ്യർക്കിതൊക്കെ സാധ്യമാകുമോ? മഞ്ഞുകൊണ്ട് നിർമ്മിച്ച ഒരു ​ഗുഹാ കഫേ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin