കരിമണ്ണൂർ: ലയൺസ് ക്ലബ്ബ് ഓഫ് കരിമണ്ണൂരിന്റെ നേതൃത്വത്തിൽ കരിമണ്ണൂർ പഞ്ചായത്തിലുള്ള രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതി ലയൺസ് ഡിസ്ട്രിക്ട് 318സിയുടയും ചിറ്റിലപള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ ആരംഭിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിവിധതരം വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 10 സെന്റിൽ താഴെ സ്വന്തമായി ഭൂമിയുള്ള കുടുംബംങ്ങളെയാണ് ഗുണഭോക്താവായി തിരഞ്ഞെടുക്കുന്നത്.
പദ്ധതി വിഹിതമായി മൂന്ന് ലക്ഷം രൂപ വരെ മൂന്ന് ഘട്ടമായി വ്യക്തികൾക്ക് നൽകും. പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് മുൻ ഗവർണർ എ.വി വാമനകുമാർ നിർവ്വഹിച്ചു.
ക്ലബ്ബ് പ്രസിഡൻ്റ് ഫ്രാൻസിസ് കു മ്പുക്കൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ ഡിസ്ട്രിക്ട് സെക്രട്ടറി അഡ്വ. ജോസ് മംഗലി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡൻര് നിസാമോൾ ഷാജി മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ അനീഷ്, ഡിസ്ട്രിക്ട് പ്രോജക്ട് സെക്രട്ടറി ഷിൻസ് അഗസ്റ്റിൻ, റീജിയണൽ ചെയർമാൻ ജയ്സ് ജോൺ, സോൺ ചെയർമാൻ ജോയി അഗസ്റ്റിൻ, ക്ലബ്ബ് സെക്രട്ടറി സിനോജ് കെ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഡോക്ടർ പ്രേംകുമാർ കാവാലം നന്ദി രേഖപ്പെടുത്തി.