തൊടുപുഴ:വന നിയമ ഭേദഗതിക്കുള്ള നടപടികൾ തുടരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട്.  
തികച്ചും ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ പല നിർദ്ദേശങ്ങളും ഭേദഗതിക്കുള്ള കരട് വിജ്ഞാപനത്തിലുൾപ്പെട്ടിരുന്നു.
കേരളത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി മുപ്പത് ലക്ഷം കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്തുത നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് കേരളാ കോൺഗ്രസ് എം സ്വീകരിച്ചത്. 

പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയും പാർലമെൻററി പാർട്ടി അംഗങ്ങളും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 

മലയോര മേഖലയിലെ കർഷകരെ ഏറെ ദോഷകരമായി ബാധിക്കുന്ന വിവാദ നിയമങ്ങൾ ഭേദഗതിയിൽ ഉൾപ്പെടുത്തുവാൻ ഉദ്യോഗസ്ഥ വൃന്ദത്തിൽ നിന്നും ബോധപൂർവ്വമായ നീക്കമുണ്ടായിരുന്നു.
 വന നിയമ ഭേദഗതി ആവശ്യമില്ലായെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ ആഹ്ളാദകരമാണെന്നും റെജി കുന്നം കോട്ട് പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *