ദളപതി 69ലെ ലുക്കോ?, വിജയ്‍യുടെ ഫോട്ടോ പ്രചരിക്കുന്നു

തമിഴകത്തിന്റെ വിജയ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ദളപതി 69. ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നും പ്രഖ്യാപിച്ചിരുന്നു. ദളപതി 69ല്‍ വിജയ്‍യുടെ ലുക്ക് എന്തായിരിക്കും എന്നത് ആകാംക്ഷ നിറയ്‍ക്കുന്ന കാര്യമാണ്. ദളപതി 69ലെ ലുക്ക് ആണെന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ വിജയ്‍യുടെ ഒരു ഫോട്ടോ പ്രചരിക്കുന്നത് ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

മലയാളത്തിന്റെ യുവ താരം മമിതയും വിജയ് ചിത്രത്തില്‍ വേഷമിടുന്നു. മമിതയുടെ ജോഡിയായിട്ടാണ് തേജ വിജയ്‍യുടെ ചിത്രത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ട്. എച്ച് വിനോദാണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‍യുടെ ദളപതി 69ന്റെ പേര് എന്തായിരിക്കും എന്നതും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. എന്നാല്‍ വിജയ് രാഷ്‍ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്.

ദളപതി 69 സിനിമയുടെ ചിത്രീകരണം തുടങ്ങി എന്ന് മാത്രമല്ല ദ്രുതഗതിയില്‍ പുരോഗമിക്കുകയുമാണ്. വലിയ ക്യാൻവാസിലുള്ള ഒരു ഗാന രംഗം ചിത്രീകരിച്ചാണ് വിജയ്‍യുടെ ദളപതി 69ന് തുടക്കം കുറിച്ചത്. കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ശേഖര്‍ മാസ്റ്ററാണ് ദളപതി 69 സിനിമയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുമ്പോള്‍ മലയാളി താരം മമിതയും നരേനും പൂജ ഹെഗ്‍ഡെയും പ്രകാശ് രാജും ഗൗതം വാസുദേവ് മേനോനും പ്രിയാമണിയും മോനിഷ ബ്ലസ്സിയും പ്രകാശ് രാജുമൊക്കെ നായകൻ വിജയ്‍ക്കൊപ്പം വിവിധ കഥാപാത്രങ്ങള്‍ ആകുമ്പോള്‍ സത്യൻ സൂര്യൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുക.

Read More: തിരിച്ചുവരവിന് നിവിൻ പോളിയും, വമ്പൻ സിനിമയുടെ നിര്‍ണായക അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin