കുവൈറ്റ്: എറണാകുളം ജില്ലാ അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം “ഇ ഡി എ കൊച്ചിൻ കാർണിവൽ 2025” എന്ന പേരിൽ സുലൈബിയ മുബാറകിയ റിസോർട്ട് & ഫാം ഹൌസിൽ വച്ച് നടത്തി.
അസോസിയേഷൻ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ വർണശബളമായ കരോൾ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം സാൽമിയയും, രണ്ടാം സമ്മാനം അബ്ബാസിയയും, മുന്നാം സമ്മാനം ഫഹാഹീൽ യൂണിറ്റിനും ലഭിച്ചു. 

. ഇ ഡി എ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും, കുവൈറ്റിലെ പ്രശസ്തരായ ഗായകർ അവതരിപ്പിച്ച ഗാനമേളയും പ്രോഗ്രാമിന്റെ മാറ്റു കൂട്ടി.
ഇ ഡി എ കുടുംബാംഗങ്ങളുടെ ഭവനത്തിൽ ഒരുക്കിയ പുൽക്കൂട് മത്സരത്തിൽ സിജോ ജോൺ സാൽമിയ ഒന്നാം സമ്മാനവും, ജിജു പോൾ ഫഹാഹീൽ രണ്ടാം സമ്മാനവും, ജോബി ഈരാളി അബ്ബാസിയ മൂന്നാം സമ്മാനവും നേടി. 
സമ്മാനർഹർക്ക് സമ്മാനങ്ങൾ നൽകുകയും, ജഡ്ജ്മാരായ മുൻ മഹിളാ വേദി ചെയർപെഴസൻ ലിസ വർഗീസ്, ഷിന ജീവൻ, ഷജിനി അജി എന്നിവരെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് വർഗീസ് പോൾ ആദ്യക്ഷ വഹിക്കുകയും, ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് സ്വാഗതവും, അഡ് വൈസറി ബോർഡ് ചെയർമാനും, ഇവന്റ് ജോയിന്റ് കൺവീനറുമായ ജോയി മന്നാടൻ, ജനറൽ കോർഡിനേറ്റർ പ്രവീൺ മാഡശ്ശേരി, ഇവന്റും ജോയിന്റ് കൺവീനറുമായ ജിയോ മത്തായി, ജോയിന്റ് കൺവീനർ ബാലകൃഷ്ണൻ മല്ല്യ എന്നിവർ ആശംസകൾ അർപ്പിച്ചു. 
ഇവന്റ് കൺവീനർ ജോസഫ് കോമ്പാറ നന്ദിയും രേഖപ്പെടുത്തി. ഇ ഡി ഇ ഒരുക്കിയ അതി മനോഹരമായ 2025 വർഷത്തെ കലണ്ടർ ജനറൽ സെക്രട്ടറി പ്രസിഡന്റിന് നൽകി പുറത്തിറക്കി. 

പ്രോഗ്രാം കൺവീനർ ഷജിനി അജി, ഫുഡ് കൺവീനർ ജോബി ഈരാളി, ധനജ്ഞയൻ, ഷീബ പെയ്റ്റൺ, വിനോദ്, ജിജു പോൾ, സജിത്ത് കുമാർ, അംഗറിങ് ജോളി ജോർജ്, സോണിയ ജോബി, യുണിറ്റ് കൺവീനർ പിറ്റർ, സജിത്ത് കുമാർ, വൈസ് പ്രസിഡന്റ് അജി മത്തായി തുടങ്ങിയവർ ഇവന്റിന് നേതൃത്വം നൽകി.
സ്വാദിഷ്ഠമായ ഭക്ഷണവും, ബാർബിക്യുവും, ക്യാമ്പ് ഫയറും ഇവന്റിന്റെ മറ്റു ആകർഷണങ്ങളായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *