ഡല്‍ഹി: ഡല്‍ഹി, നോയിഡ, ദേശീയ തലസ്ഥാന മേഖലയിലെ (എന്‍സിആര്‍) മറ്റ് സ്ഥലങ്ങള്‍ എന്നിവടങ്ങള്‍ ബുധനാഴ്ച ഇടതൂര്‍ന്ന മൂടല്‍മഞ്ഞില്‍ മൂടിയതായി റിപ്പോര്‍ട്ട്.
ദൃശ്യപരത വളരെ കുറഞ്ഞു. ഉത്തരേന്ത്യയിലുടനീളം ശീതക്കാറ്റിന്റെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. മൂടല്‍മഞ്ഞ് കാരണം വിമാന, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഡല്‍ഹിയില്‍ 10 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത് ഇന്നത്തെ കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 19 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നാണ്
ഇതുകൂടാതെ ഡല്‍ഹിയില്‍ മേഘാവൃതമായ ആകാശവും നേരിയ മഴയോ ചാറ്റല്‍മഴയോ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
ശീത തരംഗത്തെ തുടര്‍ന്ന് ജില്ലയില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനാല്‍ ഗാസിയാബാദില്‍ ദൃശ്യപരത പൂജ്യമായി കുറഞ്ഞു, പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. അതിനിടെ, കനത്ത മൂടല്‍മഞ്ഞിന് ഇടയില്‍ ഡല്‍ഹി വിമാനത്താവളം യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി
പുതുക്കിയ ഫ്‌ലൈറ്റ് വിവരങ്ങള്‍ക്കായി യാത്രക്കാര്‍ ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടണമെന്ന് എയര്‍പോര്‍ട്ട് അറിയിച്ചു
ഐഎംഡിയുടെ കണക്കനുസരിച്ച്, ഡല്‍ഹി, ഹരിയാന ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലെ ഏറ്റവും കുറഞ്ഞ താപനില സാധാരണ നിലയേക്കാള്‍ വളരെ താഴെയാണ്.