Horoscope Today: ഈ നക്ഷത്രക്കാർക്കാര്‍ക്ക് ഏറെക്കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
ആരോഗ്യത്തെ ബാധിക്കുന്ന ദുശ്ശീലങ്ങൾ ഒഴിവാക്കുക. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തിക നില ഭദ്രമാണ്.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
സന്തോഷകരമായ സമയമാണ്. പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ പങ്കാളിയുടെ അഭിപ്രായങ്ങളും കൂടി പരിഗണിക്കുക.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
കടം കൊടുത്തിരുന്ന പണം തിരിച്ചു കിട്ടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക. പുതിയ വരുമാനം ലഭിക്കും. ഈശ്വരാധീനം ഉള്ള സമയമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയിപ്പിക്കും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
യാത്ര കൊണ്ട് നേട്ടമുണ്ടാകും. പങ്കാളി ചില നഷ്ടങ്ങൾ വരുത്തിയേക്കാം. സഹോദര സഹായം ലഭിക്കും. ഒരു പ്രധാന സന്ദേശം എത്തിച്ചേരും.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
പല പ്രശ്‌നങ്ങളിൽ നിന്നും മറികടക്കാൻ സാധിക്കും. ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെടും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. സാഹിത്യ രംഗത്ത് ശോഭിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുറച്ച് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
ഏറെക്കാലമായി പരിശ്രമിക്കുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. ശമ്പളം വർദ്ധിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
സുഹൃത്തുക്കളുടെ അഭിനന്ദനം ലഭിക്കും. ഒഴിവുസമയങ്ങൾ ഗുണകരമായി ഉപയോഗിക്കണം. വിശേഷ ഭക്ഷണത്തിന് യോഗമുണ്ട്.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
മറ്റുള്ളവർക്കുവേണ്ടി അമിതമായി സമയം ചിലവഴിക്കും. കുടുംബ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)
പ്രണയിതാക്കൾ തമ്മിൽ ചില അസ്വസ്ഥകൾ ഉണ്ടാകും. സ്ഥാന കയറ്റം ലഭിക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. വാഹനത്തിന് കേടുപാട് പറ്റാന്‍ സാധ്യയുണ്ട്.
Also read: ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? 12-01-2025 മുതൽ 18-01-2025 വരെ