മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

എറണാകുളം: കോതമംഗലത്ത് മൂന്ന് കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. സഖ്‌ളൈൻ മുസ്താഖ്, നഹറുൾ മണ്ഡൽ എന്നിവരാണ് 3.25 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്.

കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, പ്രിവന്റീവ് ഓഫീസർമാരായ പി.ബി ലിബു, ബാബു എം.ടി, സിവിൽ എക്സൈസ് ഓഫീസർമാരായ സോബിൻ ജോസ്, വികാന്ത് പി.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഫൗസിയ ടി.എ, റെൻസി കെ.എ എന്നിവരും പങ്കെടുത്തു.

മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം ഇടുക്കിയിൽ ഏഴ് കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെയും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. നിർമ്മൽ ബിഷോയി(35), നാരായൺ ബിഷോയ്(27) എന്നിവരാണ് 7.040 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇവർ നാട്ടിൽ നിന്ന് കഞ്ചാവ് എത്തിക്കുകയായിരുന്നു. അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനൂപ് വി.പിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin