തിയറ്ററുകളില്‍ വലിയ വിജയം നേടിയ മാര്‍ക്കോ ഒടിടി പ്ലാറ്റഫോമില്‍ എത്തുമ്പോള്‍ തിയറ്ററുകളില്‍ വിജയം ആവര്‍ത്തിക്കില്ല എന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ട്രൈഡ് ആന്‍ഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലെ ആണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

ചിത്രം ഒടിടിയില്‍ വിജയമാകില്ലെന്നു മാത്രമല്ല കീറി മുറിച്ച് ഇഴകീറി പരിശോധിക്കാനും ചിത്രത്തിലെ ലോജിക്കും മറ്റും ആരാഞ്ഞ് വിമര്‍ശങ്ങള്‍ ഉയരാനും സാധ്യതയുണ്ടെന്ന് തനിക്ക് വളരെ വ്യക്തതയുടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

മാര്‍ക്കോയിലെ വളരെ വയലന്റ് ആയ ദൃശ്യങ്ങള്‍ കാരണം അ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ചിത്രത്തിലെ അമിതമായ രക്തച്ചൊരിച്ചില്‍ സോഷ്യല്‍ മീഡിയയിലും നിരൂപകര്‍ക്കിടയിലും അനവധി ചര്‍ച്ചകള്‍ക്കും കാരണമായി.
വേള്‍ഡ് വൈഡ് 100 കോടിക്ക് മുകളില്‍ കളക്ഷനുമായി കുതിക്കുന്ന മാര്‍ക്കോ കേരളം കൂടാതെ നോര്‍ത്ത് ഇന്ത്യയിലും മികച്ച അഭിപ്രായം നേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചില സിനിമകള്‍ രൂപകല്‍പന ചെയ്യുന്നത് തന്നെ, തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഉള്ള പ്രത്യേക അനുഭൂതി ലക്ഷ്യം വെച്ചാണ്. ആ ഒരു നിമിഷം പുറംലോകത്തെ പറ്റിയൊന്നും ഓര്‍മിപ്പിക്കാതെ പ്രേക്ഷകനെ സിനിമക്കുള്ളിലേക്ക് ആനയിക്കേണ്ടത് ഞങ്ങള്‍ സിനിമാക്കാരുടെ കടമയാണ്.

 വയലന്‍സ് ചിത്രത്തില്‍ കാണിക്കുന്നത് അതുമായി ബന്ധപ്പെട്ട് സൃഷ്ടിച്ചിരിക്കുന്ന സംഘട്ടന രംഗങ്ങള്‍ നീതീകരിക്കാന്‍ ആണ്. അത്തരം രംഗങ്ങളെ അവജ്ഞയോടെ കാണേണ്ടതില്ല, കരയാനും ചിരിക്കാനും മാത്രമുള്ളതല്ല സിനിമ, മനസിനെ ഉലയ്ക്കുന്ന വിഷയങ്ങളും വിനോദ വ്യവസായത്തിന്റെ ഭാഗം ആണ്, ഉണ്ണി മുകുന്ദന്‍ പറയുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *