ശബരിമല: ഭക്തജനങ്ങൾക്ക് പുണ്യസായൂജ്യമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ശരണ മന്ത്രങ്ങളാൽ പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ചു.
സന്ധ്യയ്ക്ക് 6.43ഓടെയാണ് ആദ്യ തവണ മകരജ്യോതി തെളിഞ്ഞത്. തുടര്‍ന്ന് ആല്‍പ സമയത്തിനകം രണ്ട് തവണ കൂടി ജ്യോതി തെളിഞ്ഞു.
ഒരേയൊരു മനസ്സോടെ ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക.
മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയന്റുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു.