പൊങ്കൽ ദിനത്തിൽ രാജാസാബിന്റെ പുതിയ ലുക്കുമായി റിബൽ സ്റ്റാർ പ്രഭാസ്.  2025 ൽ പ്രഭാസ് ആരാധകർ ഏറെ  ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജാസാബ്. ഹൊറർ-കോമഡി ജോണറിൽ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത തെലുങ്ക് സംവിധായകൻ മാരുതിയാണ്. 

‘കൽക്കി 2898 എ ഡി’ യുടെ വൻ വിജയത്തിന് ശേഷം പ്രഭാസിൻറേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ദി രാജാസാബ്’. ഏപ്രിൽ 10നായിരുന്നു സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ റിലീസ് തീയതി നീട്ടിയതായാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. 

പുതിയ റിലീസ് തീയതി ഉടൻ അറിയിക്കുമെന്നാണ് സൂചന. ഫാമിലി എൻ്റർടെയ്നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലുമുള്ളതായിരുന്നു രാജാസാബിന്റെ മോഷൻ പോസ്റ്റർ. പ്രഭാസിന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 23 നായിരുന്നു മോഷൻ പോസ്റ്റർ പുറത്തിറക്കിയത്.

 മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി രാജാസാബ് പുറത്തിറങ്ങും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *