ടോക്കിയോ : തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ ഭൂകമ്പം. റിക്റ്റര്‍ സ്കെയ്നില്‍ 6.9 തീവ്രത രേഖപ്പെടുത്തി. ഭൂചലനം തെക്കുപടിഞ്ഞാറന്‍ പ്രധാന ദ്വീപായ ക്യുഷുവിനെ പിടിച്ച് കുലുക്കിയതായി ജപ്പാനിലെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ആദ്യഘട്ടത്തില്‍ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു. പിന്നീട് ഇതു പിന്‍വലിച്ചു.
രാത്രി 9.19ന് ഹ്യൂഗ~നാഡ കടലിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സി അറിയിച്ചു. എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍കരുതലിനായി തീരപ്രദേശങ്ങളിലെ താമസക്കാരോട് ഒഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാമെന്നും ജാഗ്രത വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.