കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍(ഐയുസിഡിഎസ്) ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍റ് കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
മൂന്നു മാസത്തെ കോഴ്സ് നാട്ടിലും വിദേശത്തും ആശുപത്രികളില്‍ ഡോക്ടര്‍മാരെയും നേഴ്സുമാരെയും സഹായിക്കുന്ന അസിസ്റ്റന്‍റ് നഴ്സ് തസ്തികയിലും കെയര്‍ ഹോമുകളില്‍ കെയര്‍ ഗിവറായും ജോലി ലഭിക്കുന്നതിന് ഉപകരിക്കുന്നതാണ്.
പ്രായപരിധിയില്ല. ഓഫ്ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകളുണ്ടാകും. ഒരു മാസത്തെ ആശുപത്രി പരിശീലനവും പ്ലേസ്മെന്‍റ് സഹായവും ലഭിക്കും. കോഴ്സ് ജനുവരി 25ന് ആരംഭിക്കും. ഫോണ്‍ -9946299968, 9744309884.