കണ്ണൂര്‍: ധര്‍മ്മടത്ത് ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു. ബി.ജെ.പി. പ്രവര്‍ത്തകനായ ആദിത്യനാണ് കൈക്ക് വെട്ടേറ്റത്. രണ്ട് ബൈക്കുകളിലെത്തിയ ആറംഗ സി.പി.എം. പ്രവര്‍ത്തകര്‍ ഇയാളെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ആറ് സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു.
ധര്‍മ്മടം പരീക്കടവ് യു.എസ്.കെ. റോഡില്‍ ഇന്നലെയാണ് സംഭവം. ബി.ജെ.പിയുടെ കൊടി അറുത്ത് മാറ്റുന്നത് ചോദ്യം ചെയ്തതിനാണ് ആദിത്യനെ കുത്തി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് സി.പി.എമ്മിന്റെ കൊടി നശിപ്പിച്ചിരുന്നു.