കലകളുടെ ആഘോഷം : എന്‍എഫ്ആര്‍ ഫിലിം വാക്ക്‌വേ ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു!
കൊച്ചി: ജനുവരി 26-ാം തീയതി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന എന്‍എഫ്ആര്‍ ഫിലിം വാക്ക്‌വേ സ്ട്രീറ്റ് ഫെസ്റ്റിവലിലേക്കുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചു. നിയോ ഫിലിം സ്‌ക്കൂള്‍ സംഘടിപ്പിക്കുന്ന എന്‍എഫ്ആര്‍ കൊച്ചി ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമാണ് ഈ സ്ട്രീറ്റ് ഫെസ്റ്റിവല്‍.
ജിസിഡിഎയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കലാമാമാങ്കത്തില്‍ സംഗീതം, നൃത്തം, അഭിനയം, പെയിന്‍റിംഗ് എന്നിവ അവതരിപ്പിക്കാനുള്ള അവസരത്തിന് പുറമേ ബാന്‍റുകളുടെ സംഗീത പരിപാടിക്കും അവസരം ഒരുങ്ങും. പരിപാടികള്‍ അവതരിപ്പിക്കാന്‍ കലാസംഘങ്ങള്‍, വിഷ്വല്‍ പെര്‍ഫോമന്‍സ് തുടങ്ങിയവര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും അവസരമുണ്ട്.
കൊച്ചിയുടെ ഹൃദയഭാഗത്ത് നൂറുകണക്കിന് ജനങ്ങള്‍ക്ക് മുന്‍പില്‍ പെര്‍ഫോം ചെയ്യാനുള്ള ഈ
അവസരം തികച്ചും സൗജന്യമാണ്. മറൈന്‍ ഡ്രൈവ് വാക്ക്‌വേയെ ഏഴ് പെര്‍ഫോമന്‍സ് സ്‌ക്വയറുകളായി തിരിച്ചാണ് പരിപാടികള്‍ നടത്തുന്നത്. തങ്ങള്‍ക്ക് അനുവദിക്കുന്ന സ്‌ക്വയറില്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലൈവായി പെര്‍ഫോം ചെയ്യുകയോ ആര്‍ട്ട് വര്‍ക്കുകള്‍ പ്രദർശിപ്പിക്കുകയോ ചെയ്യാം.
വളരെയധികം ജനങ്ങളുമായി ആശയവിനിമയം നടത്താനും പ്രൊമോഷണല്‍ മെറ്റീരിയല്‍സ് നല്‍കാനും തങ്ങളുടെ പെര്‍ഫോമന്‍സില്‍ താല്‍പര്യമുള്ളവരുമായി നെറ്റ്‌വര്‍ക്കിങ്ങ് നടത്താനും ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരമുണ്ട്. പബ്ലിസിറ്റിക്കായി വാക്ക്‌വേയില്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി സ്‌ക്രീന്‍ തങ്ങളുടെ 10 സെക്കന്റ് പ്രൊമോഷണല്‍ വീഡിയോ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം. ഫിലിം വാക്ക്‌വേയില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകളെ പ്രൊമോട്ട് ചെയ്യാന്‍ എന്‍എഫ്ആര്‍ കൊച്ചി ഫെസ്റ്റിവലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും വെബ്‌സൈറ്റിലും ഇടം ഒരുക്കിയിട്ടുണ്ട്.
മികച്ച പെര്‍ഫോമന്‍സുകളുടെ വീഡിയോകള്‍ എന്‍എഫ്ആറിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്‌ലോഡ് ചെയ്യും. ജനുവരി 25-ന് മറൈന്‍ ഡ്രൈവ് താജ് വിവാന്തയില്‍ നടക്കുന്ന എന്‍എഫ്ആര്‍ കോണ്‍ക്ലേവില്‍ പ്രവേശന ഫീസ് ഇല്ലാതെ സൗജന്യമായി പങ്കെടുക്കാനും ഫിലിം വാക്ക്‌വേയിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരമുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്രിയേറ്റീവ് ആര്‍ട്, സിനിമ, ടെക്‌നോളജി, ഇക്കോണമി തുടങ്ങി
കാലികപ്രസക്തിയുള്ള വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചകളാണ് കോണ്‍ക്ലേവില്‍ ഉള്ളത്. ആര്‍ട്ടിസ്റ്റുകളെ കൂടാതെ എന്‍ജിയോകള്‍ക്കും വിവിധ ബ്രാന്റുകള്‍ക്കും ഫിലിം വാക്ക്‌വേയുടെ ഭാഗമാകാം.
സമൂഹത്തെ ബോധവത്ക്കരിക്കുന്ന സന്ദേശങ്ങള്‍ നല്‍കാന്‍ അഞ്ച് കിയോസ്‌ക്കുകളാണ് ഒരുക്കിയിരിക്കുന്നത്. എന്‍ജിയോകള്‍ക്ക താല്‍പര്യമുള്ള മറ്റ് സംഘടനകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഈ അവസരം പ്രയോജനപ്പെടുത്താം. കൂടാതെ, പത്ത് ബ്രാന്റ് കിയോസ്‌ക്കുകളും വാക്ക്‌വേയില്‍ സജ്ജമാക്കിയിട്ടുണ്ട്. എന്‍എഫ്ആര്‍ കൊച്ചി ഫെസ്റ്റിവലുമായി സഹകരിക്കുന്ന ബ്രാന്റുകള്‍ക്കാണ് ഈ കിയോസ്‌ക്കുകള്‍ ലഭിക്കുക.
ഫിലിം വാക്ക്‌വേയില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഇപ്പോള്‍ നടക്കുകയാണ്. നിങ്ങളുടെ സ്‌പോട്ട് ഉറപ്പാക്കുന്നതിനായി ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്യൂ ഫിലിം വാക്ക്‌വേയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. >> https://nfrkochifestival.com/
സംവിധായകൻ വെട്രിമാരൻ എൻഎഫ്ആർ ഗ്ലോബൽ അക്കാദമി അവാർഡ് ജൂറി ചെയർമാന്‍
എൻഎഫ്ആർ കൊച്ചി ഫിലിം ഫെസ്റ്റിവലിന് എൻട്രികൾ ക്ഷണിച്ചു; 8 ലക്ഷം സമ്മാനം