ബംഗളൂരു: കര്‍ണാടക സര്‍ക്കാരിലെ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറും സഹോദരനും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് ഇരുവര്‍ക്കും പരിക്ക്.
ഹെബ്ബാള്‍ക്കറുടെ പുറംഭാഗത്തും മുഖത്തും നിസ്സാര പരിക്കേറ്റു. സഹോദരന്റെ തലയ്ക്ക് ചില പരിക്കുകള്‍ സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ 6 മണിക്ക് ബെലഗാവി ജില്ലയിലെ കിറ്റൂര്‍ താലൂക്കിലെ അംബദ്ഗട്ടി ഗ്രാമത്തിന് സമീപം വെച്ചാണ് അപകടം
വാഹനത്തിന് കുറുകെ ചാടിയ നായയെ ഇടിക്കാതെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട ഇന്നോവ റോഡില്‍ നിന്ന് തെന്നിമാറി ഒരു മരത്തില്‍ ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതം ശക്തമായിരുന്നതിനാല്‍ വാഹനത്തിലെ എല്ലാ എയര്‍ബാഗുകളും പ്രവര്‍ത്തനരഹിതമായിരുന്നു.
ഇന്നലെ വൈകുന്നേരം ബെംഗളൂരുവില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി (സിഎല്‍പി) യോഗത്തില്‍ പങ്കെടുത്ത ശേഷം ഇരുവരും റോഡ് മാര്‍ഗം ബെലഗാവിയിലേക്ക് മടങ്ങുകയായിരുന്നു.