കണിയാപുരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ശരീരത്തിൽ മാലയും കമ്മലുമില്ല, ഫോണും കാണാനില്ല; കൊലപാതകം?

തിരുവനന്തപുരം: കണിയാപുരം കണ്ടലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അലക്കിയ വസ്ത്രം ഉണക്കാൻ അയ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയത്. മരിച്ച യുവതിയുടെ മൃതദേഹത്തിൽ നിന്ന് മാലയും കമ്മലും മൊബൈൽ ഫോണും കണ്ടെത്താനായില്ല. തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടക്കുകയാണ്. അതേസമയം പ്രതി തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin