ഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ അഥവാ ഡിആര്‍ഡിഒ തദ്ദേശീയമായി നിര്‍മ്മിച്ച നാഗ് മിസൈല്‍ എംകെ 2 ന്റെ പരീക്ഷണം വിജയകരമായി നടത്തി. ജനുവരി 13 ന് പൊഖ്റാന്‍ ഫീല്‍ഡ് റേഞ്ചില്‍ നിന്നാണ് പരീക്ഷണം നടത്തിയത്.
നാഗ് എംകെ 2 ഒരു മൂന്നാം തലമുറ ടാങ്ക് വിരുദ്ധ മിസൈലാണ്. അത് ‘ഫയര്‍-ആന്‍ഡ്-ഫോര്‍ഗെറ്റ്’ തത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. അതായത് ലക്ഷ്യത്തെ ഉന്നമിട്ട് കഴിഞ്ഞാല്‍ മിസൈല്‍ തന്നെ അതിനെ നശിപ്പിക്കും
പരീക്ഷണ വേളയില്‍ മിസൈല്‍ വിജയകരമായി പറന്നുയര്‍ന്ന് ദീര്‍ഘദൂര ലക്ഷ്യങ്ങളില്‍ കൃത്യമായി പതിച്ചു. പൂര്‍ണ്ണമായ ഈ ആയുധ സംവിധാനം ഇന്ത്യന്‍ സൈന്യത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായിക്കഴിഞ്ഞു.
ജനുവരി 13 ന് പൊഖ്റാനിലാണ് ഡിആര്‍ഡിഒ നാഗ് എംകെ 2 മിസൈലിന്റെ പരീക്ഷണം നടത്തിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍ ഇത് ‘മൂന്നാം തലമുറ ആന്റി-ടാങ്ക് ഫയര്‍-ആന്‍ഡ്-ഫോര്‍ഗെറ്റ് ഗൈഡഡ് മിസൈല്‍’ ആണ്.
പരീക്ഷണ വേളയില്‍ മിസൈല്‍ ലക്ഷ്യങ്ങള്‍ വിജയകരമായി നശിപ്പിച്ച് അതിന്റെ കൃത്യത തെളിയിച്ചു. പരീക്ഷണ വേളയില്‍ ‘നാഗ് മിസൈല്‍ കാരിയര്‍’ പതിപ്പ് 2 ഉം വിലയിരുത്തപ്പെട്ടതായി പ്രതിരോധ വിദഗ്ധര്‍ പറഞ്ഞു
പൊഖ്റാന്‍ ഫീല്‍ഡ് റേഞ്ചില്‍ മുതിര്‍ന്ന ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഗൈഡഡ് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
നാഗ് എംകെ 2 ആയുധ സംവിധാനത്തിന്റെ വിജയകരമായ പരീക്ഷണങ്ങള്‍ക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡിആര്‍ഡിഒയെയും ഇന്ത്യന്‍ സൈന്യത്തെയും അഭിനന്ദിച്ചു.