ഇടുക്കി: ഇടുക്കിയിൽ മദ്യപിച്ച് വഴക്കിട്ട പിതാവിനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ഭ​ഗത് സിം​ഗ് ആണ് മരിച്ചത്. 

ഉടുമ്പഞ്ചോല ശാന്തരുവിയിലെ ഏലത്തോട്ടത്തിലെ തൊഴിലാളികൾ ആയിരുന്നു ഭഗത് സിംഗും മകൻ രാകേഷും. കഴിഞ്ഞ ദിവസം ഇവർ മദ്യപിച്ച് വഴക്കിട്ടിരുന്നു. തർക്കത്തിനിടെ രാകേഷ് പിതാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു

പിതാവ് ഭ​ഗത് സിം​ഗ് ബോധരഹിതനായി വീട്ടിൽ കിടക്കുകയായാണെന്ന് രാകേഷ് അയൽവാസികളെ അറിയിച്ചു. തുടർന്ന് നാട്ടുകാരാണ് ഭഗത് സിംഗിനെ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. മർദ്ദനത്തിൽ ഭഗത് സിംഗിന്റെ വാരിയെല്ലിന് പൊട്ടൽ ഉണ്ടാവുകയും ഹൃദയഘാതം സംഭവിക്കുകയുമായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *