അമ്പലപ്പുഴ: പാതിരാപ്പള്ളി ക്യമലോട്ട് ഹോട്ടലിന് എതിര്‍വശം ഇ ആന്റ് എ ഓട്ടോ ക്യാബ്‌സ് കാര്‍ വര്‍ക്ക്‌ഷോപ്പ് ഓഫീസില്‍ തീപിടുത്തം. ആലപ്പുഴ അഗ്‌നി രക്ഷാ നിലയത്തിലെ സേനാംഗങ്ങള്‍ എത്തി തീയണച്ചു.

രാവിലെ 6. 45 ഓടെ ആയിരുന്നു തീ പടര്‍ന്നത്. വിവരം അറിഞ്ഞ് ആലപ്പുഴയില്‍ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. സമയോചിതമായ ഇടപെടലുകള്‍ കൊണ്ട് വാഹനങ്ങള്‍ക്ക് ഒന്നും തന്നെ കേടുപാടുകള്‍ സംഭവിച്ചില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം. ഓഫീസ് റൂമിലെ ഇന്റീരിയറുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, അവിടെ സൂക്ഷിച്ചിരുന്ന ഓയിലുകള്‍ എന്നിവയും കത്തി നശിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *