ഡൽഹി: ഉത്തർപ്രദേശിൽ 13 വയസ്സുകാരിയെ സംഭാവനയായി സ്വീകരിച്ച മുതിർന്ന സന്ന്യാസിയെ പുറത്താക്കി.
മഹാന്ത് കൗശൽ ഗിരിയെന്ന സന്യസിയെയാണ് ജുന അഖാഢയുടെ നേതൃത്വം പുറത്താക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു സന്യാസ സഭയാണ് ജുന അഖാഢ.
പെൺകുട്ടിയെ സന്ന്യാസിനിയാക്കാൻ കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും സംഭാവനയായി സ്വീകരിച്ചെന്ന വാർത്ത വിവാദമായതോടെ വലിയ പ്രതിഷേധത്തിന് കാരണമായി.
ഇതോടെയാണ് കൗശൽ ഗിരിക്കെതിരെ നടപടിയെടുക്കാൻ അഖാഢ തീരുമാനിച്ചത്. കുംഭമേള തുടങ്ങാനിരിക്കെയാണ് സംഭവം.
കുടുംബം കുട്ടിയെ സംഭാവനയായി കൈമാറിയെന്നാണ് മഹാന്ത് കൗശൽ ഗിരിയുടെ പ്രതികരണം. കുട്ടിയെ പൂജ ചെയ്യാൻ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.