കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം തട്ടകത്തിൽ പൊരുതി ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒഡിഷക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ മിന്നും ജയം.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനായി പെപ്ര, ജിമിനാസ്, നോഹ എന്നിവരാണ് ഗോൾ നേടിയത്.
പുതുവർഷത്തിൽ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.